ഹെല്‍മറ്റിടാത്തതിന് സന്ധ്യക്കെതിരെ കേസെടുക്കാം;ഋഷിരാജ്‌സിംഗ്
തിരു: എല്‍ഡിഎഫ് നടത്തുന്ന ക്ലിഫ്ഹൗസ് സമരത്തിനിടെ വാഹനം കടത്തിവിടാത്തതിന് ബഹളമുണ്ടാക്കിയ വീട്ടമ്മയായ സന്ധ്യക്കെതിരെ ലോക്കല്‍ പോലീസിന് കേസെടുക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.
ഹെല്‍മെറ്റിടാതെയാണ് സന്ധ്യ ഇരുചക്രവാഹനമോടിച്ചതെന്ന് മാധ്യമങ്ങളിലൂടെ വ്യക്തമായ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.










