ദില്ലിയിലെ ആംആദ്മി എംഎല്‍എമാരില്‍ 12 പേര്‍ കോടീശ്വരന്‍മാര്‍

am admi partyദില്ലി : പേര് ആംആദ്മി(സാധാരണക്കാരന്‍) പാര്‍ട്ടി എന്നാണെങ്കിലും എല്ലാവരും അത്ര സാധാരണക്കാരല്ല. ദില്ലിയില്‍ അട്ടിമറി വിജയം നേടിയ ഈ പാര്‍ട്ടിയുടെ 28 എംഎല്‍എമാരില്‍ 12 പേരും കോടീശ്വരന്‍മാരാണ്. ഇവരില്‍ ഏറ്റവും വലിയ ധനിക പാട്ടേല്‍ നഗര്‍ സീറ്റില്‍ നിന്ന് ജയിച്ച വീണാ ആനന്ദാണ്. 15.52 കോടിയാണ് വീണയുടെ ആസ്തി.

എന്നാല്‍ ആംആദ്മി എംഎല്‍എമാരെല്ലാം കോടീശ്വരന്‍മാരാണെന്ന് ഇതിനര്‍ത്ഥമില്ല. ഈ പാര്‍ട്ടിയുടെ 10 എംഎല്‍എമാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ആസ്തി പോലും ഇല്ല. സീമാപുരി മണ്ഡലത്തില്‍ നിന്ന് ജയിച്ച ധര്‍മ്മേന്ദര്‍സിങ് കോലിയുടെ ആസ്തി വെറും 20,800 രൂപ മാത്രമാണ്. മങ്കോള്‍ പുരിയില്‍ നിന്ന് ജയിച്ച രാഖിബിര്‍ലയുടെ ആസ്തിയാകട്ടെ 51,150 രൂപയും.

എന്നാല്‍ ഇതിനേക്കാളെല്ലാം സമ്പന്നനാണ് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ ആസ്തി 14.25 കോടിയാണ്. ബിജെപിയുടേതും മോശമല്ല. 8.16 കോടി രൂപയാണ് ഇവരുടെ ശരാശരി ആസ്തി.

 

 

Share news
error: Content is protected !!
Scroll to Top