ഹാന്റ വൈറസ് കേരളത്തില്‍; ഒരു മരണം
തിരു: സംസ്ഥാനത്ത് മാരകമായ ഹാന്‍ഡ വൈറസ് രോഗം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ടാപ്പിങ് തൊഴിലാളിയായ പാലോട് ഇളവട്ടം സ്വദേശി മധു (43) ആണ് മരിച്ചത്. ആദ്യമായാണ് കേരളത്തില്‍ ഹാന്റ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
എലികളുടെ വിസര്‍ജ്യത്തില്‍ നിന്നും വായുവിലൂടെയാണ് ഈ വൈറസ് പടര്‍ന്ന് രോഗബാധയുണ്ടാക്കുന്നത്.










