Latest News

ഉത്സവാഘോഷത്തിനിടെ യുവാക്കാളെ കസ്റ്റഡിയിലെടുത്തു;താനൂരില്‍ സംഘര്‍ഷം

താനൂര്‍: താനൂര്‍ പൂരപ്പറമ്പില്‍ ഉത്സവത്തിനിടെ സംഘര്‍ഷം. ഉത്സവത്തിന് വരവുമായെത്തിയവര്‍ക്കിടയില്‍ നിന്നും മൂന്ന് യുവാക്കളെ പരപ്പനങ്ങാടി എസ്‌ഐ കസ്റ്റഡിയിലെടുത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

സ്വവര്‍ഗ്ഗാനുരാഗം തെറ്റു തന്നെ;സുപ്രീം കോടതി.

ദില്ലി: സ്വവര്‍ഗ്ഗാനുരാഗം കുറ്റകരം തന്നെയാണെന്ന് സുപ്രീം കോടതി. അതുകൊണ്ടുതന്നെ ഉത്തരവ് പുനഃപരിശോദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബറില്‍ പ്രഖ്യാപിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സ്വവര്‍ഗ്ഗാനുരാഗികളുടെ സംഘടനകളും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സ്റ്റാലിന്‍ മരിക്കുമെന്ന് അഴഗിരി പറഞ്ഞു;കരുണാനിധി

ചെന്നൈ: സ്റ്റാലിന്‍ മൂന്ന് മാസത്തിനുളളില്‍ മരിക്കുമെന്ന് അഴഗിരി പറഞ്ഞതായി ഡിഎംകെ നേതാവ് എം കരുണാനിധിയുടെ വെളിപ്പെടുത്തല്‍. സഹിക്കാന്‍ പറ്റാത്ത വാക്കുകള്‍ പറഞ്ഞതുകൊണ്ടാണ് മകന്‍ അഴഗിരിയെ പാര്‍ട്ടിയില്‍ നുന്നും പുറത്താക്കിയതെന്ന് കരുണാനിധി. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി ഇക്കാര്യം വ്യക്തമാക്കിയത്.

1469 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

മലപ്പുറം: ജില്ലയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ 1469 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

ജോണ്‍ പോള്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് മോഷണം പോയി

റോം: അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പുകള്‍ മോഷണം പോയി. റോമിലെ ഒരു ഗ്രാമത്തിലെ പള്ളിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകളാണ് മോഷണം പോയത്.

ഗര്‍ഭിണിയ്ക്ക് ദയാവധത്തിന് കോടതി ഉത്തരവ്

ടെക്സാസ്: മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണയായ യുവതിക്ക് ദയാവധത്തിന് കോടതി ഉത്തരവ്. മാര്‍ലിസ് മുനോസ് (33)എന്ന യുവതിക്കാണ് നാലുമാസം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ടെക്‌സാസ് കോടതിയുടെതാണ് യുവതിക്ക് ദയാവധം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഉച്ചഭക്ഷണത്തിന് സമയം ദീര്‍ഘിപ്പിക്കുന്ന ഉദ്യാഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍;അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ്: ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കൂടുതല്‍ എടുക്കുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ താക്കീത്. ഓഫസ് സമയത്ത് ഹാജരാകാതിരിക്കുകയും ദീര്‍ഘനേരം ഉച്ചഭക്ഷണത്തിന് ഇടവേളയടുക്കകയും ചെയ്യുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍്ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ടിപി വധം;11 പ്രതികള്‍ക്ക് ജീവപര്യന്തം;ഒരാള്‍ക്ക് 3 വര്‍ഷം തടവ്

കോഴിക്കോട്: ടിപി ചന്ദ്രശേഖര്‍ വധക്കേസില്‍ കുറ്റക്കാരായ 12 പേര്‍ക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു. സിപിഐഎം നേതാവ് കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവി വിധിച്ചു. ലംബു പ്രദീപിന് 3 വര്‍ഷം തടവു വിധിച്ചു. ആദ്യ പ്രതികള്‍ക്ക് 50,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
കൊലക്കുറ്റം, ആയുധം കൈവശം വെക്കല്‍, കലാപമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അന്താരഷ്ട്ര നാടകോത്സവം ‘ഇറ്റ്‌ഫോകിന്’ തിരിതെളിഞ്ഞു

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന ആറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് അരങ്ങുണര്‍ന്നു. സാംസ്‌ക്കാരിക മന്ത്രി കെ സി ജോസഫ് നാടകോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാചിന്തകയും നാടക സംവിധായകയുമായ അനുരാധാകപൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഫേസ്ബുക്ക് അധിക്ഷേപം; യുവതി ആത്മഹത്യ ചെയ്തു.

കൊച്ചി: ഫേസ്ബുക്ക് അധിക്ഷേപത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. കൊച്ചി ചിറ്റൂരിലെ ഫഌറ്റില്‍ താമസിക്കുന്ന ചേരാനെല്ലൂര്‍ സ്വദേശി വിജിഷയാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രജീഷാണ് യുവതിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. ഇയാള്‍ ഇവരുടെ അകന്ന ബന്ധുവും സഹോദരന്റെ സുഹൃത്തുകൂടിയാണ്.

error: Content is protected !!
Scroll to Top