സ്റ്റാലിന്‍ മരിക്കുമെന്ന് അഴഗിരി പറഞ്ഞു;കരുണാനിധി

karunanidhi_afpചെന്നൈ: സ്റ്റാലിന്‍ മൂന്ന് മാസത്തിനുളളില്‍ മരിക്കുമെന്ന് അഴഗിരി പറഞ്ഞതായി ഡിഎംകെ നേതാവ് എം കരുണാനിധിയുടെ വെളിപ്പെടുത്തല്‍. സഹിക്കാന്‍ പറ്റാത്ത വാക്കുകള്‍ പറഞ്ഞതുകൊണ്ടാണ് മകന്‍ അഴഗിരിയെ പാര്‍ട്ടിയില്‍ നുന്നും പുറത്താക്കിയതെന്ന് കരുണാനിധി. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 24 നാണ് കരുണാനിധിയുടെ മകന്‍ എം കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

അഴഗിരിയെ പുറത്താക്കിയത് ഡിഎംകെ- എഡിഎംകെ സഖ്യശ്രമങ്ങളെ എതിര്‍ത്തതുകൊണ്ടാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ കരുണാനിധിയുടെ ഈ വെളിപ്പെടുത്തലിലൂടെ അഴഗിരിയെ പുറത്താക്കിയത് അച്ഛനോടും സഹോദരനോടുമുള്ള വഴക്കാണെന്ന് വ്യക്തമായിരിക്കുകയാണ്.

എന്നാല്‍ ഡിഎംകെയില്‍ ജനാധിപത്യം മരിക്കുന്നു എന്നാണ് അഴഗിരി പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന പ്രധാന പരാതി. അതെസമയം കുണാനിധിയുടെ പിന്‍ഗാമിയായി സ്വയം പ്രഖ്യാപിച്ചിരുന്ന അഴഗിരി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത് അണികളെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top