ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം

Protestദില്ലി : ദില്ലിയിലെ ദേശീയ വഗഫ് വികസന കോര്‍പ്പറേഷന്റെ ഉദ്ഘാടന ചടങ്ങിനിടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നേരെ ഒറ്റയാള്‍ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞയുടന്‍ സദസ്സിലുണ്ടായിരുന്ന യോഗ പ്രതിനിധികളില്‍ ഒരാളാണ് പ്രതിഷേധിച്ചത്. ഈ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

വാഗ്ദനങ്ങള്‍ നല്‍കുന്നതല്ലാതെ യാതൊന്നും പ്രാവര്‍ത്തികമാക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം. ചില പേപ്പറുകള്‍ ഉയര്‍ത്തിപിടിച്ച് എഴുന്നേറ്റ് നിന്നായിരുന്നു ഇയാളുടെ പ്രതിഷേധം.

സംസ്ഥാനങ്ങളില്‍ നിന്നുള്ള വഗഫ് ബോര്‍ഡുകളുടെ അദ്ധ്യക്ഷന്‍മാരും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രം പങ്കെടുക്കുന്ന ചടങ്ങാണിത്. സംഭവം നടന്നയുടനെ തന്നെ സുരക്ഷാ ഉദേ്യാഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അനേ്വഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top