Latest News

കെപിസിസി പ്രസിഡണ്ടായി ജി കാര്‍ത്തികേയനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്

ദില്ലി : കെപിസിസി പ്രസിഡണ്ടായി ജി കാര്‍ത്തികേയനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ത്തികേയന് അവസരം നല്‍കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദേ്യാഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് വൈകുന്നേരത്തോടെ ദില്ലിയിലെത്തും.

കാഡ്ബറി ഡയറി മില്‍ക്കില്‍ ചത്ത ഈച്ച

കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് ചത്ത ഈച്ചയെ കിട്ടി. ഒരു കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് കഴിക്കുന്നതിനിടയിലാണ് ചത്ത ഈച്ചയെ കിട്ടിയത്. ഇംഗ്ലണ്ടിലെ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ജെയ്ക്ക് കീറ്റിങ്ങ് (20) നാണ് ഡയറിമില്‍ക്കില്‍ നിന്ന് ചത്ത ഈച്ചയെ കിട്ടിയത്.

കാറിന് തീപിടിച്ച് ആലപ്പുഴയില്‍ ഒരാള്‍ മരിച്ചു

ആലപ്പുഴ : കാറിന് തീപിടിച്ച് ആലപ്പുഴ പൂങ്കാവില്‍ ഒരാള്‍ മരിച്ചു. തുറവൂര്‍ സ്വദേശി ദിലീപിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 1.40 ഓടെയാണ് സംഭവം.

ദേവീന്ദര്‍പാല്‍ ഭുള്ളറിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ദില്ലി : ദില്ലി ബോംബ് സ്‌ഫോടന കേസിലെ പ്രതി ദേവീന്ദര്‍പാല്‍ ഭുള്ളറിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭുള്ളര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭുള്ളറിന്റെ മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രീറ്റ് ഭിത്തിയുടെ അപകടാവസ്ഥ; വീട്ടുകാരുടെ ഉറക്കം കെടുത്തുന്നു.

താനൂര്‍ : ഒഴൂര്‍ റോഡ് സംരക്ഷണാര്‍ത്ഥം പഞ്ചായത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തി അപകടാവസ്ഥയില്‍. ഭിത്തിയുടെ അപകടാവസ്ഥ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നു.
പെരിഞ്ചേരി വിഐപി കോളനി റോഡരുകില്‍ താമസിക്കുന്ന ചെറുമുതലേത്ത് വാസുദേവനും കുടുംബവുമാണ് ഭീതിയുടെ നിഴലില്‍ ജീവിതം തള്ളി നീക്കുന്നത്. റോഡിന്റെ സുരക്ഷക്കായി ഒഴൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ച മതിലിന്റെ

നികുതിവെട്ടിപ്പ് കേസ് ;ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാം; സുപ്രീം കോടതി

ദില്ലി : ആദായ നികുതി വെട്ടിപ്പ് കേസില്‍ രേഖകള്‍ സമര്‍പ്പിക്കാത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി . വിചാരണ 4 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടു.
ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ലൈംഗികാരോപണവുമായി ഷെര്‍ലിന്‍ ചോപ്ര രൂപേഷ് പോളിനെതിരെ

പ്രശസ്ത നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര കാമസൂത്ര 3 ഡിയുടെ സംവിധായകന്‍ രൂപപേഷ് പോളിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത്. സംവിധായകന്‍ തന്നെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടി കാണിച്ചാണ് ഷെര്‍ലിന്‍ ചോപ്ര പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് തനിക്ക് ചിത്രത്തില്‍ അഭിനയിച്ചതിനുള്ള ബാക്കി പ്രതിഫലം

ശമ്പളം നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുകളില്‍ അദ്ധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി

കല്‍പറ്റ: വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട് കലക്ടറേറ്റിന് മുകളില്‍ കയറി അദ്ധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി. പ്രീപ്രൈമറി സ്‌കൂള്‍ അദ്ധ്യാപികമാരായ ലിസി, പ്രതിഭ, സുജാത എന്നീ മൂന്ന് അദ്ധ്യാപികമാരാണ് ഭീഷണി മുഴക്കി കലക്ടറേറ്റ് കെട്ടിടത്തിന് മുകളില്‍ കഴിയുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ നിരീക്ഷിക്കും : ചെന്നിത്തല

തിരു : ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ ട്വിറ്റര്‍,ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് നടത്തുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത് എന്നും കേന്ദ്ര ഏജന്‍സികളെ

error: Content is protected !!
Scroll to Top