കാഡ്ബറി ഡയറി മില്‍ക്കില്‍ ചത്ത ഈച്ച

WASP IN CadburyDairyMilkകാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് ചത്ത ഈച്ചയെ കിട്ടി. ഒരു കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് കഴിക്കുന്നതിനിടയിലാണ് ചത്ത ഈച്ചയെ കിട്ടിയത്. ഇംഗ്ലണ്ടിലെ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ജെയ്ക്ക് കീറ്റിങ്ങ് (20) നാണ് ഡയറിമില്‍ക്കില്‍ നിന്ന് ചത്ത ഈച്ചയെ കിട്ടിയത്.

ഇത് കണ്ടയുടന്‍ തന്നെ ജെയ്ക്ക് ഡയറിമില്‍ക്കിന്റെ ഫോട്ടോയെടുത്ത് കാഡ്ബറി അധികൃതര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്തെത്തിയ അധികൃതര്‍ ഈച്ചയടങ്ങിയ ഡയറിമില്‍ക്ക് പരിശോധിക്കുകയും സംഭവത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും വ്യക്തമാക്കി.

ചോക്ലേറ്റിനുള്ളില്‍ എങ്ങനെ ഈച്ച വന്നു എന്ന കാര്യത്തെ കുറിച്ച് കൃത്യമായ അനേ്വഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

 

 

 

 

Share news
error: Content is protected !!
Scroll to Top