Section

malabari-logo-mobile

ഹാന്റ വൈറസ് കേരളത്തില്‍; ഒരു മരണം

HIGHLIGHTS : തിരു: സംസ്ഥാനത്ത് മാരകമായ ഹാന്‍ഡ വൈറസ് രോഗം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ടാപ്പിങ് തൊഴിലാളിയായ പാലോട് ഇളവട്ടം സ്വദേശി ...

download (1)തിരു: സംസ്ഥാനത്ത് മാരകമായ ഹാന്‍ഡ വൈറസ് രോഗം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ടാപ്പിങ് തൊഴിലാളിയായ പാലോട് ഇളവട്ടം സ്വദേശി മധു (43) ആണ് മരിച്ചത്. ആദ്യമായാണ് കേരളത്തില്‍ ഹാന്റ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

എലികളുടെ വിസര്‍ജ്യത്തില്‍ നിന്നും വായുവിലൂടെയാണ് ഈ വൈറസ് പടര്‍ന്ന് രോഗബാധയുണ്ടാക്കുന്നത്. ശ്വാസത്തിലൂടെ പടരാനാണ് കൂടുതല്‍ സാധ്യത. രക്തപരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. രോഗം ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുക.

sameeksha-malabarinews

രാജീവ് ഗാന്ധി ബയോടെക്‌നോളജി സൈന്ററിലാണ് ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചത

ഈ രോഗം ബാധിച്ചാല്‍ പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാകുക. ഈ രോഗം ബാധിക്കുന്ന മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകരുകയില്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

നേരത്തെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഈ വൈറസ് ബാധിച്ച് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്‌ളൂ, ഡെങ്കിപനി, എലിപനി തുടങ്ങിയ ലക്ഷണങ്ങളോടെയാകാം ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. അതേസമയം ആരോഗ്യപ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യവും മാലിന്യ നീക്കം നിലച്ച സാഹചര്യത്തിലും തിരുവനന്തപുരം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!