സാംസ്കാരികം

ദേശീയ നാടകോത്സവം ഫെബ്രുവരി 13 മുതല്‍ കോട്ടയത്ത്

കോട്ടയം:ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ നാടകോത്സവം 2014 ഫെബ്രുവരി 13 മുതല്‍ 18 വരെ കോട്ടയത്ത് നടക്കും.

പുസ്തക പ്രകാശനം

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാളം മാസ് കമമ്യൂണിക്കേഷന്‍ വകുപ്പ് മേധാവി ഡോ. ഐറിസ് രചിച്ച പടരുന്ന മഷിപ്പാടുകള്‍ ലേഖന സമാഹാരം യുവകവയിത്രി കെ.എസ് ശ്രീദേവിക്ക് കോപ്പി നല്‍കി സാവിത്രി രാജീവന്‍ പ്രകാശനം ചെയ്തു.

ശാന്താദേവി അനുസ്മരണം ഇന്ന്

കോഴിക്കോട്: അമ്മ വേഷങ്ങളിലൂടെയും മുത്തശ്ശി വേഷങ്ങളിലൂടെയും നാട്ടുമ്പുറത്തുകാരിയായി മലയാള സിനിമയില്‍ അഭിനയിച്ചിരുന്ന ശാന്താദേവിയുടെ അനുസ്മരണം ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടക്കും.

ആക്ട് പുരസ്‌കാരം നെടുമുടി വേണുവിന്

തിരൂര്‍ : നാടക – സിനിമാ – കലാരംഗത്തെ സമഗ്ര സംഭാവനക്ക് ആക്ട് തിരൂര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചലച്ചിത്രതാരം നെടുമുടി വേണു അര്‍ഹനായി.

ചെറുകാട് അവാര്‍ഡ് കെപിഎസി ലളിതക്ക്

പെരിന്തല്‍മണ്ണ : ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് നടി കെപിഎസി ലളിതയുടെ ‘കഥ തുടരും’ എന്ന ആത്മകഥക്ക്. നവംബര്‍ 10 ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.

പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് യുവചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരിക്ക്

ദൂബായ് : പ്രവാസി ബുക്ക്ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സര്‍ഗ്ഗസമീക്ഷ സാഹിത്യപുരസ്‌കാരം യുവചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരിയുടെ ‘ഭൂമിയോളം ജീവിതം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി ‘പ്രതിരോധവേദി’

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി പ്രമുഖ സാമൂഹ്യ സാംസ്‌കാരി രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ഒക്ടോബര്‍ 14ന് കോഴിക്കോട് സ്‌പോര്‍്ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ചു കൂടിയ സാമൂഹ്യ-സാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായാണ് പ്രതിരോധവേദി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്.

error: Content is protected !!
Scroll to Top