തൃശ്ശൂര്‍ : കൊടുങ്ങല്ലൂര്‍ പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യ-ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സംഗീതജ്ഞന്‍ വി.ദക്ഷിണാമൂര്‍ത്തിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
50,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങിയതാണ് പുരസ്‌കാരം.
പി.ഭാസ്‌കരന്റെ അഞ്ചാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് 25 ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




