ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. സൗജന്യ പരിശീലനം

ഗാന്ധി ചെയറില്‍ വ്യക്തിത്വ വികസന ക്ലാസ് തുടങ്ങി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയര്‍ ഹൈസ്‌കൂള്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടിക്ക് തുടക്കമായി. 12 ദിവസം നീളുന്ന ക്ലാസ് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന ചിന്തയും അറിവും ലളിതജീവിതവുമാണ് വ്യക്തിത്വത്തിന്റെ മേന്മയെന്നും ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെ വ്യക്തിത്വത്തിന്റെ മാറ്റ് കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആര്‍.എസ്. പണിക്കര്‍ അധ്യക്ഷനായി. ഡോ. എം.സി.കെ. വീരാന്‍, കെ.എഫ്. മനോജ്, വി.കെ. ഭാസ്‌കരന്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് അപേക്ഷ

ഡോ. ആര്‍സുവിനെ ഗാന്ധിചെയര്‍ അനുമോദിച്ചു സംസ്ഥാന സര്‍ക്കാറിന്റെ വിവര്‍ത്തനരത്ന പുരസ്‌കാരത്തിന് അര്‍ഹനായ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ആര്‍സുവിനെ കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ അനുമോദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ആര്‍.എസ്. പണിക്കര്‍ അധ്യക്ഷനായി. ഡോ. ആര്‍.വി.എം. ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തി. വേലായുധന്‍ പള്ളിക്കല്‍, ഡോ. പി. രവീന്ദ്രന്‍, കെ.ഒ. സ്വപ്ന, പി.എ. സ്വര്‍ണലത, ഡോ. ആശിവാണി, ഡോ. എം.സി.കെ. വീരാന്‍, പി. പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!
Scroll to Top