ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പോര്‍ട്ടല്‍ തുറന്ന് കാലിക്കറ്റ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പോര്‍ട്ടല്‍ തുറന്ന് കാലിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷണ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ പോര്‍ട്ടല്‍ തുറന്നു. നിലവില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പട്ടിക, ഗവേഷണ ഗൈഡുമാരുടെ വിവരങ്ങള്‍, വിദ്യാര്‍ഥികളുടെ ഹാജര്‍നില, ഫെലോഷിപ്പ് വിതരണം എന്നിവയെല്ലാം ഇതുവഴി കൈകാര്യം ചെയ്യാം. ഭാവിയില്‍ പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയവും പോര്‍ട്ടല്‍ വഴിയാക്കുന്നത് ആലോചിക്കണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് പോര്‍ട്ടല്‍ ഒരുക്കിയത്. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.ടി. റിലേഷ്, സെക്ഷന്‍ ഓഫീസര്‍ എം.കെ. മനോജന്‍, പ്രോഗ്രാമര്‍മാരായ രഞ്ജിമ രാജ്, വി.എ. ജാസ്മന്‍, ഷാര്‍ലെറ്റ് തോമസ്, വിദ്യാര്‍ഥി പ്രതിനിധികളായ സി.എച്ച്. അമല്‍, ലിജിന്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ മാനവിക വിഷയങ്ങളില്‍ യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. 12 ദിവസത്തെ പരിശീലനം മെയ് മൂന്നാം വാരം സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിശദമായ അപേക്ഷ 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, ഡെപ്യൂട്ടി ചീഫിന് സമര്‍പ്പിക്കണം. ഫോണ്‍ – 0494 2405540, ഇ-മെയില്‍ bureaukkd@gmail.com

എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് അറിയാം

നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്കിന് അപേക്ഷിച്ചവര്‍ക്ക് ഒന്നാം സെമസ്റ്റര്‍ മുതല്‍ നാലാം സെമസ്റ്റര്‍ വരെ ലഭിച്ച മാര്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ക്ക് 7 വരെ അപേക്ഷിക്കാം.
ഡോ. ആര്‍സുവിന് അനുമോദനം

സംസ്ഥാന സര്‍ക്കാരിന്റെ വിവര്‍ത്തനരത്ന പുരസ്‌കാരം ലഭിച്ച ഡോ. ആര്‍സുവിനെ കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിചെയര്‍ അനുമോദിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാന്ധി ചെയര്‍ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-ലേക്ക് മാറ്റി

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ 9-ന് തുടങ്ങാന്‍ നിശ്ചയിച്ച കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-ലേക്ക് മാറ്റി. 16-ന് ആരംഭിക്കുന്ന ക്യാമ്പില്‍ എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണം. ക്യാമ്പിന്റെ വിവരങ്ങളറിയാന്‍ ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 31-നും അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 30-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 12-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 18-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി) നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഹോണേഴ്സ്), അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിസംബര്‍ 2021 സേ പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം

 

Share news
error: Content is protected !!
Scroll to Top