Section

malabari-logo-mobile

കാക്കഞ്ചേരിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

HIGHLIGHTS : He was found dead in a car in Kakkancherry

തേഞ്ഞിപ്പലം: കാക്കഞ്ചേരിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ബിജു ജോണ്‍ (49) ആണ് മരിച്ചത്. ഭാര്യ സൂസി കോട്ടക്കല്‍ പുതുപ്പറംബ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. മലപ്പുറത്ത് ഭാര്യയെ ട്രൈനിംഗിന് കാറില്‍ എത്തിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു എന്നാണ് അറിയുന്നത്.

കാറില്‍ മരിച്ച നിലയില്‍ കണ്ട ഇവരെ 108 ആംബുലന്‍സില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചങ്കുവെട്ടി പുതുപ്പറമ്പ് റോഡിലെ അരീക്കലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവര്‍ക്ക് കോഴിക്കോട് വീട് നിര്‍മിക്കുന്നുണ്ട്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!