തേഞ്ഞിപ്പലം:കളി കാര്യമായി പഠിക്കാന്‍ അവധിക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കുട്ടികളുടെ തിരക്ക്. സര്‍വകലാശാലാ കായികവിഭാഗം നടത്തുന്ന വേനലവധി പരിശീലന ക്യാമ്പില്‍ നൂറോളം പേരാണ് പങ്കെടുക്കുന്നത്.
ഒരു മാസത്തെ ക്യാമ്പില്‍ ഏഴു വയസ്സു മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്കായി അത്ലറ്റിക്സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോ-ഖോ, ടെന്നീസ്, വോളിബോള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. രക്ഷിതാക്കള്‍ക്ക് സൗജന്യ യോഗാ ക്ലാസും നല്‍കുന്നുണ്ട്.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, കായിക പരിശീലകര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും ഓഫീസ് സമയത്ത് ഈ നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍ 9847110850, 8089011137.




