Section

malabari-logo-mobile

വി.സിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ കരുതിയിരിക്കാന്‍ അഭ്യര്‍ഥന

HIGHLIGHTS : calicut university news

വി.സിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍
കരുതിയിരിക്കാന്‍ അഭ്യര്‍ഥന

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പേരും ഫോട്ടോയും വ്യാജമായി ഉപയോഗിച്ച് സന്ദേശങ്ങളും ചാറ്റുകളും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളോട് സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരും പൊതുജനങ്ങളും പ്രതികരിക്കരുതെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിക്കുന്നു. +91 6290596124 എന്ന മൊബൈല്‍ നമ്പറില്‍ ടെലിഗ്രാം ആപ്പിലൂടെയും കോവിഡ് ഹെല്‍പ് ഫണ്ട് (covidhelpfund@gmail.com) എന്ന ഇമെയില്‍ വിലാസത്തിലൂടെയും ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ തേടുന്നതായാണ് വിവരം. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വൈസ് ചാന്‍സലറുടെ ഓഫീസ് അറിയിച്ചു.

sameeksha-malabarinews

സര്‍വകലാശാലാ പി.എഫ്. പോര്‍ട്ടല്‍ തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ പി.എഫ്. വിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി പോര്‍ട്ടല്‍ തുറന്നു. സര്‍വകലാശാലാ വെബ്സൈറ്റിലെ എംപ്ലോയീസ് സ്പോട്ടില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. അദ്ധ്യാപകരും ജീവനക്കാരുമുള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് ക്രഡിറ്റ് സ്ലിപ്പ്, വായ്പ, പലിശ, വായ്പാ യോഗ്യത തുടങ്ങിയ പി.എഫ്. വിവരങ്ങള്‍ സ്വന്തമായി പരിശോധിക്കാനാകും. സര്‍വകലാശാലാ പ്രോഗ്രാമര്‍മാരായ പി. ജിനില്‍, യു. നന്ദകിഷോര്‍ എന്നിവരാണ് ഫിനാന്‍സ്-പി.എഫ്. വിഭാഗം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പോര്‍ട്ടല്‍ തയ്യാറാക്കിയത്. 1985 മുതല്‍ 2000 വരെയുളള വര്‍ഷങ്ങളിലെ വ്യക്തിഗത വിവരങ്ങള്‍ ആറു മാസത്തിലേറെ സമയമെടുത്താണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയത്. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഫിനാന്‍സ് ഓഫീസര്‍ കെ. ജുഗല്‍ കിഷോര്‍, സെനറ്റ് അംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.പി. ദാമോദരന്‍, സെക്ഷന്‍ ഓഫീസര്‍ എ.ആര്‍. ബിനീഷ്, ഓഫീസ് സൂപ്രണ്ട് റിജു വേണുഗോപാല്‍, വി.എസ്. അനില്‍, മുഹമ്മദ് സിയാദ് കക്കൂത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ.എം.എം.ആര്‍.സി. ആപ്പ് ഒരുക്കുന്നു
പഠനം ഇനി മൊബൈലില്‍

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. പഠന ഉള്ളടക്കങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്നു. 87 ബിരുദ പ്രോഗ്രാമുകളുടെ ഉള്ളടക്കങ്ങളാണ് വീഡിയ പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററികള്‍, ലൈവ് ക്ലാസുകള്‍ തുടങ്ങിയവ വഴി കാണാനാവുക. EMMRC CALICUT എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വൈകാതെ ഇത് ലഭ്യമാകും. ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പൂര്‍ണരൂപത്തിലുള്ള ആപ്പ് പരമാവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തി അടുത്ത മാസം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ സി.സി.എസ്.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ഥി കെ. ഫായിസാണ് ആപ്പ് തയ്യാറാക്കിയത്. വി. ദീപ, എ. ഷിംജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമ്മര്‍ കോച്ചിംഗ്ക്യാമ്പ് തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 7 വയസ്സു മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി. അത്ലറ്റിക്സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോ-ഖോ, ടെന്നീസ്, വോളിബോള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. സര്‍വകലാശാലാ കായിക പഠനവിഭാഗം അദ്ധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം 6-ന് രാവിലെ 7 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ 8089011137, 8089098471, 8089010850.

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 10-ന് കാലത്ത് 10 മണിക്ക് സിണ്ടിക്കേറ്റ് റൂമില്‍ ചേരും.

എസ്.ഡി.ഇ. – പി.ജി. പഠനക്കുറിപ്പുവിതരണം

എസ്.ഡി.ഇ. 2019 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എ. മലയാളം, എം.എസ് സി. മാത്തമറ്റിക്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കുറിപ്പുകളുടെ വിതരണം അതത് പഠനകേന്ദ്രങ്ങള്‍ വഴി 7-ന് വിതരണം തുടങ്ങും. മുഴുവന്‍ ട്യൂഷന്‍ഫീസും അടച്ചവര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി കൈപ്പറ്റണം. കോഴിക്കോട് ദേവഗിരി കോളേജ് പഠനകേന്ദ്രമായുള്ള വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ എസ്.ഡി.ഇ. കേന്ദ്രത്തില്‍ നിന്നുമാണ് കൈപ്പറ്റേണ്ടത്. ഫോണ്‍ – 0494 2407354

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക് മള്‍ട്ടി മീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ യഥാക്രമം 16-നും 17-നും നടക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

നാലാം വര്‍ഷ ബി.എച്ച്.എം. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 18-ന് തുടങ്ങും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!