വിഎസ് തൊണ്ണൂറിന്റെ അത്തും പിത്തും പറയുന്നു ;മുസ്ലിം ലീഗ്

തിരു: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിഷാദ രോഗിയാണെന്നും തൊണ്ണൂറിന്റെ അത്തും പിത്തുമാണ് വിഎസ് പറയുന്നതെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേഠിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വി എസ് അചുതാനന്ദന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കെ പി എ മജീദ് പ്രതികരിച്ചത്.

ഈ വിഷയത്തില്‍ സേഠിന്റെ കുടുംബവുമായി ആലോചിച്ച് വേണ്ട നിയമ നടപടികള്‍ തീരുമാനിക്കുമെന്ന് കെ പി എ മജീദ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേഠിന്റെ മരണം അനേ്വഷിക്കണമെന്നും വി എസ് ആവശ്യപെട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top