Section

malabari-logo-mobile

ജോസ് തെറ്റയില്‍ രാജി വെക്കുമെന്നാണ് പ്രതീക്ഷ;വി എസ്

HIGHLIGHTS : തിരു: ലൈഗിംകാരോപണ കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടെന്ന മുന്നണി നിലപാട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തള്ളി. തെറ്റയില്‍

തിരു: ലൈഗിംകാരോപണ കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടെന്ന മുന്നണി നിലപാട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തള്ളി. തെറ്റയില്‍ രാജി വെക്കണമെന്നാണ് തന്റെ പ്രതീക്ഷയെന്ന് വിഎസ് പറഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ രാജി വേണ്ടി വരുമെന്നും സ്ത്രീകളോട് കാണിക്കുന്ന കൊള്ളരുതായ്മയൊന്നും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും വിഎസ് പറഞ്ഞു. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തെറ്റയില്‍ രാജിവെക്കുമെന്ന് കരുതുന്നതായും വി എസ് പറഞ്ഞു

.
അതേ സമയം വിഎസിന്റെ അഭിപ്രായത്തെ മറികടന്നാണ് തെറ്റയില്‍ രാജിവെക്കേണ്ടെന്ന് സിപിഐഎം തീരുമാനിച്ചത്. തെറ്റയിലിന്റെ രാജിക്കാര്യം തീരുമാനിക്കേണ്ടത് ജനതാദള്‍ എസ് ആണെന്നും രാജി ആവശ്യപെടാന്‍ പാര്‍ട്ടിക്കാവില്ലെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ തെറ്റയില്‍ രാജിവെക്കണമെന്നാണ് സിപിഐ ദേശീയ നേതൃത്വം ആവശ്യപെട്ടത്.

sameeksha-malabarinews

സോളാര്‍ തട്ടിപ്പ് കേസില്‍ വ്യവസായി കുരുവിളയുടെ അറസ്റ്റ് പരാതികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് വിഎസ് പറഞ്ഞു. സലീം രാജിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി അന്വേഷണത്തെ അട്ടിമറിക്കുകയാണെന്നും മുസ്ലീം ലീഗ് സര്‍ക്കാരിന് സമാന്തരമായി പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറച്ചുകൊണ്ടുള്ള സര്‍ക്കുലറിനെ മുന്‍നിര്‍ത്തി വിഎസ് പറഞ്ഞു. കൂടാതെ സലീം രാജിന്റെ തട്ടിപ്പ് മനസ്സിലാക്കിയതിനാലാണ് അയാളെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറായതെന്നും സ്റ്റാഫിനെയും ഗണ്‍മാനെയും തട്ടിപ്പിന് ഉപയോഗിച്ചതായും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ ഓഫീസറായി കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ നിയമിച്ചതും വി എസ് വിമര്‍ശിച്ചു. മനുഷ്യകടത്തിനായാണ് പാസ്‌പോര്‍ട്ട് ഓഫീസറെ നിയമിച്ചതെന്നും കുഞ്ഞാലികുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അബ്ബാസ് സേഠിന്റെ മരണത്തെ കുറിച്ച് അനേ്വഷിക്കണമെന്നും വിഎസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!