മുന്‍ മന്ത്രി കെ നാരായണ കുറുപ്പ് അന്തരിച്ചു.

കോട്ടയം: മുന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ നാരായണ കുറുപ്പ് അന്തരിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് മരണം സംഭവിച്ചത്. കേരള കോണ്‍ഗസ്സ് സ്ഥാപക നേതാക്കന്‍മാരില്‍ ഒരാളാണ്.

1991 മുതല്‍ 1996 വരെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരുണാകരന്‍, ആന്റണി, പികെവി മന്ത്രിസഭയില്‍ അംഗമായിരുന്നു. 25 വര്‍ഷത്തോളം എംഎല്‍എ ആയിരുന്നു. എക്‌സൈസ് ഗതാഗത വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

1927 ഒക്‌ടോബര്‍ 23 ന് കോട്ടയം കറുകചാലില്‍ കെ പി കൃഷ്ണന്‍ നായരുടെയും കുട്ടിയമ്മയുടെയും മകനായാണ് ജനനം. കോളേജ് അധ്യാപകനായും അഭിഭാഷകനായും ജോലി നോക്കിയ ശേഷമാണ് പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായത്.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. മരണസമയത്ത് ഏക മകനായ കാഞ്ഞിരപ്പള്ളി എംഎല്‍എ പ്രൊഫ. എന്‍ ജയരാജ് അടുത്തുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top