രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം മതങ്ങളെ പേടി; എം എന്‍ കാരശ്ശേരി

കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം മതങ്ങളെ പേടിയാണെന്നും സ്ത്രീ നിലപാടുകളുടെ കാര്യത്തില്‍ ജാതി, മത സംഘടനകളെല്ലം ഒറ്റകെട്ടാണെന്ന് കാരശ്ശേരി.

അബ്ദള്‍ നാസര്‍ മദനിയെ കോയമ്പത്തുരില്‍ അന്യായമായി തടങ്കലില്‍ വെച്ചപ്പോള്‍ കേരള നിയമസഭ ഏകകണ്ഠമായി മദനിയുടെ മോചനത്തിനായി പ്രമേയം പാസാക്കി. എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയുടെ കാര്യത്തില്‍ മാത്രമേ ഇതിനു പുറമെ നിയമ സഭക്ക് ഏകകണ്ഠമായ നിലപാട് ഉണ്ടാവുകയൊള്ളൂ. ചേങ്ങന്നൂര്‍ മൗലവിയുടെ തിരോധനം, സിസ്റ്റര്‍ അഭയയുടെ മരണം, മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ ബീഹാറുകാരന്‍ കൊല്ലപ്പെട്ട സംഭവം തുടങ്ങിയ വിഷയങ്ങളിലൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ നിലപാട് എടുത്തില്ല. രാഷ്്ട്രീയം കളിക്കുന്ന മതങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടികളും മതം കളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കഴിയുന്ന മത നേതാക്കളെയുമാണ് വേണ്ടതെന്ന് കാരശ്ശേരി പറഞ്ഞു.

നെല്ലിക്കോട്ടെ സാംസ്‌കാരിക സംഘടനയായ നാട്ടുവെളിച്ചത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കാരശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top