Section

malabari-logo-mobile

സോളാര്‍ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ച ചെയ്യണം; പ്രതിപക്ഷം

HIGHLIGHTS : തിരു:സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

തിരു:സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴി ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ പേര് പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടികാട്ടി. കേസില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും ആഭ്യന്തര മന്ത്രിക്ക് സരിതയുമായും ശാലുവുമായുള്ള ബന്ധം ചര്‍ച്ച ചെയ്യണമെന്നും കോടിയേരി ആവശ്യപെട്ടു. അതേസമയം ശ്രീധനായരുടെ മൊഴി സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സോളാര്‍കേസ് ഏത് ഏജന്‍സിയെ കൊണ്ടും അനേ്വഷിക്കാന്‍ തയ്യറാണെന്നും ശാലുമേനോന്റെ വിട്ടില്‍ താന്‍ പോയിട്ടുണ്ടെന്നും അവിടെ രണ്ട് മിനിറ്റ് മാത്രമേ ചിലവഴിച്ചിരുന്നൊള്ളൂ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റാരോപിതരായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കനുള്ള നിര്‍ദ്ദേശം നല്‍കിയതായും തിരുവഞ്ചൂര്‍ പറഞ്ഞു.

sameeksha-malabarinews

രണ്ടാഴ്ചക്ക് ശേഷം ചേര്‍ന്ന നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷം എത്തിയത് പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ്. പ്രതിഷേധത്തിനിടയിലും ചോദേ്യാത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചു.
അതേസമയം നിയമസഭക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. എംഎല്‍എമാരുടെ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. എംഎല്‍എമാരുടെ സ്റ്റാഫിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.അടിയന്തിരാവസ്ഥയാണോ എന്നാണ് പ്രതിപക്ഷം ഇതിനെ കുറിച്ച് സ്പീക്കറോട് ചോദിച്ചത്. കൂടാതെ ഇക്കാര്യത്തില്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരം ഒരു നിയന്ത്രണമെന്നാണ് സ്പീക്കര്‍ ഇതിന് മറുപടി പറഞ്ഞത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇന്റലിജന്‍സ് എഡിജിപിയും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടികാഴ്ച.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!