നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഇരുനില വീട് തകര്‍ന്നു വീണു.

വള്ളിക്കൂന്ന്: നിര്‍മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയുടെ മെയിന്‍ സ്ലാബിന്റെ വാര്‍പ്പ് പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കകം ശക്തമായ മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നു വീണു. അപകടത്തില്‍ വീട്ടുടമസ്ഥനും നിര്‍മ്മാണ തൊഴിലാളികളുമടക്കം നാലുപേര്‍ക്ക് പരിക്കേറ്റു..

വള്ളിക്കുന്ന് നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്തായി ഫറോക്ക് പെരുമുഖം സ്വദേശി കുല്‍ക്കണ്ടി ഇബ്രാഹിമിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടാണ് തകര്‍ന്നത്.

അപകടത്തില്‍ ഇബ്രാഹിമിന് പുറമെ തൊഴിലാളികളായ റിയാസ്, നൗഫല്‍, സുധീഷ് എന്നിവര്‍ക്കും പരിക്കേറ്റു.

Share news
error: Content is protected !!
Scroll to Top