Section

malabari-logo-mobile

പ്രവേശനത്തിന് കോഴ: എആര്‍ നഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥിയുവജന സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

HIGHLIGHTS : എ.ആര്‍ നഗര്‍ : +1 പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ട അട്ടിമറിച്ച് ആയിരങ്ങള്‍ തലവരിപ്പണം

എ.ആര്‍ നഗര്‍ : +1 പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ട അട്ടിമറിച്ച് ആയിരങ്ങള്‍ തലവരിപ്പണം വാങ്ങി പ്രവേശനം നടത്തിയ എ.ആര്‍ നഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് എം.എസ്.എഫ്, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
ഇന്നലെ കോഴയാവിശ്യപ്പെടുന്ന ക്ലിപ്പുകളടക്കമുള്ള വര്‍ത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. മാനേജ്‌മെന്റ് സീറ്റിലും പതിനായിരങ്ങളുടെ തലവരിപ്പണമാണ് മാനേജ്‌മെന്റ് ഇവിടെ പിരിക്കന്നതെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതേ തുടര്‍ന്നായിരുന്നു പ്രതിഷേധം.

ആദ്യം സമരവുമായെത്തിയത് എംഎസ്എഫ് പ്രവര്‍ത്തകരായിരുന്നു സമരക്കാര്‍ സ്‌കൂള്‍ കോമ്പൗണ്ടിനകത്തേക്ക് ഇരച്ചുകയറി പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു.മാര്‍ച്ച് എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം ശാഫി ഉദ്ഘാടനം ചെയ്തു. കോഴ വാങ്ങിയതായി തെളിഞ്ഞ മാനേജ്‌മെന്റിനും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ന്യൂന പക്ഷ പദവി ഉപയോഗപ്പെടുത്തി നേടിയെടുത്ത കോഴ്‌സുകളും ബാച്ചുകളും അടുത്ത അധ്യായന വര്‍ഷം മുതല്‍ റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡീഷണല്‍ ബാച്ച് അനുവദിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം എം.എസ്. എഫ് പ്രസിഡന്റ് ഇ.വി ഷാനവാസ് അധ്യക്ഷനായിരുന്നു. പി.കെഅ ്ദുല്‍ റഷീദ്, എ.പി റാഫി, കെ ലിയാക്കത്തലി, നാസര്‍ മമ്പുറം, ടി. ഫസലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

 

തുടര്‍ന്ന് ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകരും സമരവുമായെത്തി.
മാര്‍ച്ച് തിരൂരങ്ങാടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. മാര്‍ച്ച് എസ്എഫ്‌ഐ മലപ്പുറം ജില്ലാ ജോയന്റ് സെക്രട്ടറി സജിത്ത് സോമന്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ നേതാക്കളായ അബ്ദല്‍ മജീദ, അഖില്‍ സിപി സലീം എന്നിവര്‍ സംസാരിച്ചു.

തിരൂരങ്ങാടി എസ്.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉപരോധം തടഞ്ഞു. പ്രകടനത്തിന് പി. എ ജവാദ്, സി.പി ഹാരിസ്, ആശിഖ് കാവുങ്ങല്‍, എന്‍ സഹീര്‍അബ്ബാസ്, എം.പി നിസാര്‍, ഒ.സി അദ്‌നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!