Section

malabari-logo-mobile

താനൂരില്‍ ഒഴുക്കില്‍പ്പെട്ട ഒന്നാം ക്ലാസുകാന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

HIGHLIGHTS : താനൂര്‍:

താനൂര്‍: സ്‌കൂളില്‍ പോകവെ മഴവെള്ളം കുത്തിയൊലിക്കുന്ന ഓടയിലേക്ക് കാല്‍തെന്നിവീണ വിദ്യാര്‍ത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

താനൂര്‍ എംഇഎസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ നടക്കാവ് സ്വദേശി ഇല്ല്യാസിന്റെ മകന്‍ മാസിന്‍ റഹ്മാനാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിന് മുന്‍വശത്തുള്ള ആറടി താഴ്ചയുള്ള ഓടയിലേക്കാണ് കുട്ടി വീണത്. കനത്തമഴയെ തുടര്‍ന്ന് കുത്തിയൊലിക്കുകയായിരുന്ന വെള്ളത്തില്‍ വീണ കുട്ടി ഒാടയില്‍ ഉയര്‍ന്നുനിന്ന ഒരു കല്ലില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അതുവഴി കടന്നു പോവുകയായിരുന്ന സ്‌കൂളിലെ അധ്യാപികമാര്‍ തന്നെയാണ് കുട്ടിയെ രക്ഷിച്ചത്.

sameeksha-malabarinews

അപകടം നടന്ന സ്ഥലത്തുനിന്നും താഴോട്ട് ഓടയ്ക്ക് 150 ഓളം മീറ്റര്‍ സ്ലാബിട്ടിട്ടുള്ളതിനാല്‍ കുട്ടി ഒലിച്ചുപോയിരുന്നെങ്കില്‍ അതൊരു ദുരന്തത്തിന് വഴിവെച്ചേനെ. സ്‌കൂളിന്റെ തൊട്ടു മുന്നില്‍ തന്നെ ഇത്തരമൊരു തുറന്ന ഓടയുള്ളത് മൂടാന്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഇല്ലാത്തതുകൊണ്ട് രക്ഷിതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!