തിരൂരങ്ങാടി രജിസ്ട്രാര്‍ ഓഫീസില്‍ റെയ്ഡ്. അനധികൃത പണം കണ്ടെത്തി.

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വൈകീട്ട് നടന്ന വിജിലന്‍സ് റെയ്ഡില്‍ അനധികൃത പണവും രേഖകളുംപിടിച്ചെടുത്തു.

പരിശോധനയ്ക്കിടെ ഓഫീസ് ഫയലുകളുടെ ഇടയില്‍ പലയിടങ്ങളിലായി ഒളിപ്പിച്ച് വച്ച രീതിയില്‍ കണ്ടെത്തിയ 11,800 രൂപയാണ് പോലീസ് പിടച്ചെടുത്തത്.

ഇന്ന് വൈകീട്ട് 4.30 മണിയോടെയാണ് വിജിലന്‍സ് സംഘം പരശോധയ്‌ക്കെത്തിയത്. മലപ്പുറം പോലീസ് വിജിലന്‍സ് വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.യൂസഫിന്‍ര നേതൃത്വത്തില്‍ നടന്ന റെയ്ഡ് എസ്‌ഐ അബ്ദുള്‍ ഗഫൂര്‍, എഎസ്‌ഐ വിജയന്‍ കോണ്‍സ്റ്റബള്‍മാരായ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top