കോഴിക്കോട് ജില്ലയില്‍ എച്ച്1 എന്‍1 പനിപടരുന്നു

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ എച്ച്1 എന്‍1 പനിപടരുന്നു. ഈ മാസം 29 പേര്‍ രോഗബാധിതരായെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ 59 പേര്‍ക്കു രോഗം ബാധിച്ചു. നഗരപരിധിക്കുള്ളിലാണു കൂടുതല്‍ പേര്‍ക്കു രോഗബാധ ഉണ്ടായിരിക്കുന്നത്. നഗരത്തില്‍ മാലിന്യം നീക്കം ചെയ്യാത്തതാണു രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എച്ച്1 എന്‍1 കൂടാതെ പനി, മലേറിയ, മഞ്ഞപ്പിത്തം എന്നിവയും പടരുന്നുണ്ട്.

മഴ ശക്തമായതോടെയാണു കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ജില്ലയില്‍ 18,78,250 പേര്‍ക്കു പനി പിടിപെട്ടു. 64 പേര്‍ക്കു മലേറിയയും 1070 പേര്‍ക്കു ചിക്കന്‍ ബോക്സും 560 പേര്‍ക്കു മഞ്ഞപ്പിത്തവും ബാധിച്ചു.

Share news
error: Content is protected !!
Scroll to Top