Section

malabari-logo-mobile

പരപ്പനങ്ങാടി താനൂര്‍ റോഡില്‍ കാല്‍നടയാത്ര ദുരിതമയം.

HIGHLIGHTS : പരപ്പനങ്ങാടി : നഗരവികസനത്തിലേക്ക്

പരപ്പനങ്ങാടി : നഗരവികസനത്തിലേക്ക് കുതിപ്പ് നടത്തുമ്പോളും അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണങ്ങളും തുടര്‍ച്ചയായ ട്രാഫിക് നിയമ ലംഘനവും, അനധികൃത കയ്യേറ്റങ്ങളും പരപ്പനങ്ങാടിയില്‍ താനൂര്‍ റോഡിലൂടെയുളള കാല്‍നടയാത്ര. ദുരിതമയമാക്കുന്നു. ഇതിലേറ്റവും കഷ്ടതയനുഭവിക്കുന്നത് ഇവിടെ സ്ഥിതിചെയ്യുന്ന രണ്ടും വിദ്യാലയങ്ങളില്‍  പഠിക്കുന്ന രണ്ടായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളാണ്.
പരപ്പനങ്ങാടിയില്‍ നിര്‍ത്തിയിടുന്ന ബസ്സുകളും വര്‍ക്ക്‌ഷോപ്പുകളില്‍ അറ്റകുറ്റ പണികള്‍ക്ക് നിര്‍ത്തിയിടുന്ന വാഹനങ്ങഴളും എല്ലാം പാര്‍ക്കുചെയുന്നത് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന വഴിയിലാണ്. ഈ റോഡ് റബറൈസ് ചെയ്തതോടെ അമിതവേഗതയിലാണ് ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. പലപ്പോഴും പാര്‍ക്കുചെയ്യുന്ന ബസ്സുകള്‍ പകുതി റോഡിലും വഴിയിലുമായാണ് നിര്‍ത്തിയിടാറ്. ഇതോടെ ഒന്നാംക്ലാസ് മുതലുള്ള കുട്ടികള്‍ റോഡിന് മധ്യത്തിലൂടെ അപകടകരമായ രീതിയില്‍ നടന്നുപോകേണ്ട അവസ്ഥയാണ്.

മഴക്കാലമായതോടെ റോഡിനിരുവശവും വെളളം കെട്ടിനില്‍ക്കുകയാണ്. അശാസ്ത്രിയമായ ഡ്രൈനേജ് നിര്‍മാണവും കടകളില്‍ നിന്ന് തള്ളുന്ന മാലിന്യങ്ങളുമാണ് ഇതിന് കാരണം. ഇതിനുപുറമേ ഇതിനുപുറമേ റോഡരികില്‍ പച്ചക്കറി ഹോട്ടല്‍ മാലിന്യങ്ങള്‍ പരസ്യമായി നിക്ഷേപിക്കുകയാണ്. ഇവ റോഡരികിലെ വെള്ളത്തില്‍ കലര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരമമാകും.

sameeksha-malabarinews

എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ വേണ്ടനടപടികള്‍ സ്വീകരിക്കാന്‍ അറച്ച് നില്‍ക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!