ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ പിടിയിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യം ലഭിച്ചാല്‍ പ്രതി കേസിലെ സാക്ഷികളെ സ്വാധിനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജോപ്പന് ജാമ്യം നിഷേധിച്ചത്.

അതേ സമയം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top