ഇന്നസെന്റ് നിഷ്‌കളങ്കനായ പോരാളി;മോഹന്‍ലാല്‍

മലയാളിയുടെ സ്വന്തം ഇന്നസെന്റിനെ കുറിച്ച് നടന്‍ മോഹന്‍ലാല്‍ ബ്ലോഗിലെഴുതിയ കുറിപ്പിന് ഫേസ്ബുക്ക് വാളില്‍ ലൈക്കുകളുടെ പ്രളയം.

മോഹന്‍ലാലും ഇന്നസെന്റും തമ്മിലള്ള സ്‌നേഹവും ആത്മബന്ധവും ലാലെഴുതിയ ഒരോവാക്കുകളിലും നിറഞ്ഞു നില്‍ക്കുന്നു. തന്റെ സ്വന്തം കൈപടയിലെഴുതിയ ബ്ലോഗിലെ പേജുകള്‍ അതെപടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ലാലിന്റെ ആരാധകരും ഇന്നസെന്റിനെ സ്‌നേഹിക്കുന്നവരും ഒരെ പോലെ സ്‌നേഹം പ്രകടിപ്പിക്കാനെത്തി.

ഇന്നസെന്നിന്റെ ജീവിതത്തിലെ മധുരവുമ കയ്യ്പ്പുമേറിയ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്ന ലാലിന്റെ ഈ കുറിപ്പിന് ഇന്നസെന്റ് നിഷ്‌കളങ്കനായ പോരാളി എന്ന പേരാണിട്ടിരിക്കുന്നത്.

ഇന്നസെന്റ് ജീവിതത്തെ ധീരമായും നര്‍മബോധത്തോടെയുമാണ് നേരിട്ടതെന്നും അതുകൊണ്ടാണ് ചിരിയുടെ കവചമണിഞ്ഞ് ജീവിതത്തിന്റെ പോര്‍ക്കളത്തില്‍ നില്‍ക്കുന്ന ഇന്നസെന്റിനെ നിഷ്‌കളങ്കനായ പോരാളിയെന്ന് വിളിച്ച് മാറോട് ചേര്‍ത്ത് ഉമ്മവെക്കുന്നതെന്ന് ലാല്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top