വള്ളിക്കുന്ന്: നീതിനിഷേധത്തിനെതിരെ അമ്മയും മകളും ചേലേമ്പ്ര ഗ്രാമപഞ്ചായത്തോഫീസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം 14ാം ദിവസത്ത്ിലേക്ക്. പ്രശ്നപരിഹാരത്തിനായി തിരൂര്‍ ആര്‍ഡിഒ കെ. ഗോപാലന് സമരസമിതി നേതാക്കളുമായും പഞ്ചായത്ത് അധികൃതരുമായും പോലീസുമായും വഴിത്തര്‍ക്കത്തില്‍ ആരോപണ വിധേയനായ മുഹമ്മദുമായും ചര്‍ച്ചനടത്തി. പ്രശ്നപരിഹാരത്തിനായി 14 ന് പകല്‍ മൂന്ന് മണിക്ക് സ്ഥലം സന്ദര്‍ശിക്കാനും ബേബിക്ക് വഴി നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനും ധാരണയായി.
ബേബിക്ക് വഴിനല്കുന്നതിനുള്ള റിപ്പോര്‍ട്ട് പഞ്ചായത്ത് ആര്‍ഡിയോക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ എല്ലാവര്ക്കും സ്വീകാര്യമായത് പരിഗണിക്കുമെന്ന് ആര്‍ഡിഒ ഗോപാലന് പറഞ്ഞു. സമരം പിന് വലിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ആവിശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രശ്ന പരിഹാരമാകുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി അറിയിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത ആറ്് സമരസമിതി നേതാക്കള്‍ക്ക് പരപ്പനങ്ങാടി കോടതി ജാമ്യം നല്കി.
പ്രശ്നപരിഹാരത്തിനായി ചൊവ്വാഴ്ച ആര്‍ഡിഒയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ സമരസമിത് കണ്‍വീനര്‍ സി രാജേഷ്, ജോയിന്റ് കണ്‍വീനര്‍ കെ വി ഷാജി, ടി രാമദാസ്, പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷാഹിന, വൈസ് പ്രസിഡന്റ്, കെ പി ദേവദാസ്, എ ടി ദിലീപ്കുമാര്, തേഞ്ഞിപ്പലം എസ്ഐ പി മനോഹരന് എന്നിവര്‍ പങ്കെടുത്തു.




