എല്‍.ബി.എസ് വനിതാ കോളേജ് എം.ടെക് കോഴ്‌സ് ഉദ്ഘാടനം ഇന്ന്

തിരു: പൂജപ്പുര എല്‍.ബി.എസ് വനിതാ എഞ്ചിനീയറിങ് കോളേജില്‍ ഈ അധ്യയനവര്‍ഷം പുതുതായി ആരംഭിച്ച എം.ടെക് കോഴ്‌സുകളുടെയും പ്രധാനമന്ത്രിയുടെ ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ഭാഗമായി പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പുകളുടെ ഉദ്ഘാടനവും കേന്ദ്ര മാനവശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍ ഇന്ന് 2.30 ന് എല്‍.ബി.എസ് കോളേജ് കാമ്പസില്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വി. ശിവന്‍കുട്ടി എം.എല്‍.എ, എ.ഐ.സി.റ്റി.ഇ ചെയര്‍മാന്‍ പ്രൊഫ. എസ്.എസ്. മാന്ത എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

Share news
error: Content is protected !!
Scroll to Top