കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരു: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഇന്നലെ സമരത്തില്‍ പങ്കെടുത്തതിന് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. കേസില്‍ ഉള്‍പ്പെടാത്ത എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാമെന്ന കെഎസ്ആര്‍ടിസി എംഡിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്്.

സിഐടിയുവിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പണിമുടക്കിയിരുന്നത്.

സംസ്ഥാന ജീവനക്കാരും അധ്യാപകരും ഇന്നലെ തുടങ്ങിയ സമരത്തിന് പിന്‍ന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top