തിരു: അധ്യാപക നിയമനം പി എസ് സിക്ക് വിടണമെന്ന് എം ഇ എസ് ചെയര്മാന് ഫസല്‍ ഗഫൂര്‍. ഇക്കാര്യം സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് വിഎം സുധീരനുമായി ചര്‍ച്ച ചെയ്യുമെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. കോഴ അവസാനിപ്പിക്കാന്‍ അധ്യാപക നിയമനം പി എസ് സിക്ക് വിടണമെന്നും പകരം നിശ്ചിത സീറ്റുകളില്‍ ഫീസ് നിര്‍ണ്ണയിക്കാനുള്ള അവകാശം നല്‍കണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.
ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ പുതിയ ബാച്ച് അനുവദിച്ചതിന്റെ ക്രമക്കേടിലുണ്ടായ തെളിവുകള്‍ വി എം സുധീരന് കൈമാറും. ക്രമക്കേട് അവസാനിപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടെന്നും ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
അധിക പ്ലസ്ടു അനുവദിച്ചതില്‍ തെക്കും വടക്കും തിരിച്ചുള്ള സമുദായ വീതം വെപ്പാണ് നടന്നത്. എം ഇ എസിന് അര്‍ഹമായ സീറ്റുകള്‍ കിട്ടിയില്ലെന്നും ഏകജാലക സംവിധാനം അട്ടിമറിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.




