Section

malabari-logo-mobile

വെളിച്ചെണ്ണ തട്ടിപ്പ്; തിരൂരങ്ങാടി സ്വദേശി അറസ്റ്റില്‍

HIGHLIGHTS : ചെര്‍പ്പുളശ്ശേരി : ആറു ലക്ഷത്തിലധികം വെളിച്ചെണ്ണ തട്ടിയെടുത്ത സംഭവത്തില്‍ മുണ്ടക്കാട്ടുകുറുശിയില്‍ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി ആലി...

hands-in-handcuffചെര്‍പ്പുളശ്ശേരി : ആറു ലക്ഷത്തിലധികം വെളിച്ചെണ്ണ തട്ടിയെടുത്ത സംഭവത്തില്‍ മുണ്ടക്കാട്ടുകുറുശിയില്‍ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി ആലിന്‍ചുവട് ഓലപ്പിലാക്കല്‍ അബ്ദുള്‍ലത്തീഫിനെയാണ് വ്യാഴാഴ്ച ചെറുപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍ ചിനയ്ക്കലിലെ വാടകവീട്ടില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. വി ബി മുരളീധരന്റെ അമൃത ഓയില്‍ പ്രൊഡക്ട്‌സില്‍ നിന്ന് 475 പെട്ടികളിലായി 6,18,625 രൂപ വിലവരുന്ന വെളിച്ചെണ്ണയാണ് തട്ടിയെടുത്തത്.

സ്ഥാപന ഉടമയെ വൈലത്തൂരില്‍ മച്ചിങ്ങല്‍ മര്‍ക്കറ്റിങ് എന്ന സ്ഥാപനം നടത്തുന്നയാളാണെന്ന് പരിചയപ്പെടുത്തിയാണ് ലത്തീഫ് വെളിച്ചെണ്ണക്ക് ഓര്‍ഡര്‍ നല്‍കിയത്. അമൃത ഓയില്‍ പ്രൊഡക്ട്‌സിന്റെ മാനേജര്‍ വൈലത്തൂരില്‍ 457 പെട്ടികളില്‍ വെളിച്ചെണ്ണയിറക്കി. രണ്ടു ദിവസം കഴിഞ്ഞ് ലത്തീഫ് കോട്ടക്കല്‍ കാസിം എന്ന പേരില്‍ എസ്ബിടി ബാങ്കിന്റെ ചെക്ക് നല്‍കി. പണം പിന്‍വലിക്കുന്നതിന് മുമ്പേ എക്കൗണ്ട് ക്ലോസ് ചെയ്ത് പ്രതി മുങ്ങി. തുടര്‍ന്നാണ് വി ബി മുരളീധരന്‍ പോലീസില്‍ പരാതി നല്‍കിയത്.

sameeksha-malabarinews

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കടകളില്‍ കൊണ്ട് വന്ന് വെളിച്ചെണ്ണ വിതരണം ചെയ്യുമ്പോള്‍ കടയുടമക്ക് സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ കൊണ്ടോട്ടി, ഏ ആര്‍ നഗര്‍, കാട്ടൂര്‍ എന്നിവിടങ്ങളില്‍ മുറിയെടുത്ത് വെളിച്ചെണ്ണ അവിടേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. 72 പെട്ടി വെളിച്ചെണ്ണയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ മേലാറ്റൂര്‍, മണ്ണാര്‍ക്കാട്, വടക്കേക്കാട്, ചേവായൂര്‍, മെഡിക്കല്‍കോളേജ് എന്നീ പോലീസ് സ്‌റ്റേഷനുകളിലും സമാന കേസുണ്ട്. പ്രതിയെ ശനിയാഴ്ച പട്ടാമ്പി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കോട്ടക്കല്‍ കുരിക്കള്‍ ബസാര്‍ മുഹമ്മദ് കാസിം, എടരിക്കോട് സിറാജ്, കോട്ടക്കല്‍ പുതുപറമ്പ് ഹമീദ്, കോഴിക്കോട് നല്ലളം സലാം, മലപ്പുറം കോടൂര്‍ കുഞ്ഞു എന്നിവര്‍ക്കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!