പാലീസുകാരെ അമ്പരപ്പിച്ച് നടുറോഡിലൂടെ യുവതിയുടെ നഗ്നയോട്ടം

images copyമോസ്‌കോ: വാഹന പരിശോധനക്കായി നിര്‍ത്തിയിട്ട കാറില്‍ നിന്നും പൂര്‍ണ്ണ നഗ്നയായ യുവതി ഇറങ്ങി ഓടി. വിവസ്ത്രയായി ഓടിയെ യുവതിയെ കണ്ട് അമ്പരന്ന പോലീസുകാര്‍ യുവതിയെ പുന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവം നടക്കുന്നത് തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ മോസ്‌കോയിലെ റോഡില്‍ വെച്ചായിരുന്നു.

പോലീസ് വണ്ടി നിര്‍ത്തി ഡ്രൈവറോട് സംസാരിക്കുന്നതിനിടയിലാണ് യുവതി നഗ്നയായി ഇറങ്ങി പുറത്തേക്കിറങ്ങിയത്. ഹൈഹീല്‍ഡ് ചപ്പല്‍ മാത്രമാണ് ധരിച്ചിരുന്നത്. തിരക്കേറിയ റോഡായിരുന്നതിനാല്‍ യുവതിയെ പിടികൂടാനായി പോലീസ് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു. യൂലിയ വൊറോയോമ എന്ന ഇരുപത്തിനാലുകാരിയാണ് സംഭവത്തെ തുടര്‍ന്ന് പിടിയിലായത്. അതേസമയം യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും അറിയാനായി പരിശോധന നടത്തിയിരുന്നു.

യുവതിയുടെ ഈ നഗ്നയോട്ടം റോഡരുകില്‍ സ്ഥാപിച്ചിട്ടുള്ള രഹസ്യക്യാമറകളില്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top