കരിപ്പൂരില്‍ വിമാനം ലാന്റിംഗിനിടയില്‍ പിന്‍ചക്രം പൊട്ടി; ഒഴിവായത് വന്‍ദുരന്തം

karipur airportമലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ലാന്റിംഗിനിടെ പിന്‍ചക്രം പൊട്ടി വന്‍ദുരന്തം ഒഴിവായി. ജിദ്ദയില്‍ നിന്നുള്ള വിമാനത്തിന്റെ പിന്‍ ചക്രമാണ് ലാന്റിംഗിനിടെ പൊട്ടിയത്.

ഈ സമയം വിമാനത്തില്‍ 400 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഏറെ പരിഭ്രാന്തി പരത്തിയെങ്കിലും വിമാനം സുരക്ഷമായി ഇറക്കി.

അതേസമയം ഒരു ചക്രം പൊട്ടിയാലും അപകടസാധ്യത ഒന്നുമില്ലെന്നും യാത്രക്കാരുടെ ആശങ്കയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് ഇടയാക്കിയതെന്നാണ് വിമാനത്താവള അധികൃതരുടെ വാദം.

Share news
error: Content is protected !!
Scroll to Top