മുഖ്യമന്ത്രി വിവരക്കേട് പറയരുത്; സുരേഷ് ഗോപി

suresh gopiകൊല്ലം : ആറന്‍മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി രംഗത്ത്. പ്രകൃതിയെ സംരക്ഷിക്കണം എന്നുള്ള കാര്യം മുഖ്യമന്ത്രി പലപ്പോഴും മറക്കുകയാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുതെന്നും വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

അതേസമയം സുരേഷ്‌ഗോപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് രഠഗത്തെത്തി. മോദി ഭക്തനായ സുരേഷ്‌ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഡീന്‍ കുര്യാകോസ് വ്യക്തമാക്കി. സിനിമയില്‍ രാഷ്ട്രീയക്കാരെ അധിക്ഷേപിക്കുമ്പോള്‍ കയ്യടി കിട്ടുന്നതു പോലെ പുറത്തിറങ്ങിയാല്‍ കിട്ടില്ലെന്നും ഡീന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top