സുബ്രതോ റോയിയെ ജയിലിലെ കോണ്‍ഫറന്‍സ് മുറിയിലേക്ക് മാറ്റാന്‍ അനുമതി

saharaദില്ലി : സഹാറാ മേധാവി സുബ്രതോ റോയിയെ ജയിലിലെ കോണ്‍ഫറന്‍സ് മുറിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതിയുടെ അനുമതി. നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായി തീഹാര്‍ ജയിലില്‍ കഴിയുന്ന സുബ്രതോ റോയിയുടെ പ്രതേ്യക ആവശ്യം പരിഗണിച്ചാണ് കോണ്‍ഫറന്‍സ് മുറിയില്‍ കഴിയാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.

തീഹാര്‍ ജയിലില്‍ കഴിയുന്ന സുബ്രതോ റോയിക്ക് ജാമ്യം ലഭിക്കണമെങ്കില്‍ പതിനായിരം കോടി രൂപ കെട്ടി വെക്കേണ്ടതുണ്ട്. അതേസമയം സുബ്രതോ റോയിയുടെ കൈവശം 2,500 കോടി രൂപയുടെ പണം മാത്രമാണ് ഉള്ളതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top