അദ്ധ്യാപകനെ സ്‌കൂളില്‍ കയറി മര്‍ദ്ദിച്ചു

വള്ളിക്കുന്ന്: അരിയല്ലൂര്‍ എംവിഎച്ച്എസ് സ്‌കൂളിലെ അദ്ധ്യാപകനെ സാമൂഹ്യദ്രോഹികള്‍ സ്‌കൂളില്‍ കയറി അതിക്രൂരമായി മര്‍ദ്ദിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ സ്‌കൂളുലെത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥികളായ രണ്ട് പേരാണ് അദ്ധ്യാപകനായ ബൈജുവിനെ മര്‍ദ്ദിച്ചവശനാക്കിയത്്. ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷഫീഖിന്റ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് സ്‌കൂള്‍് സ്റ്റാഫ്് കൗണ്‍സില്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പിടിഎയും സ്റ്റാഫ്കൗണ്‍സിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പോലീസ് അന്വേഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top