വേങ്ങരയിലെ അങ്കന്‍വാടികളില്‍ ഇനി സ്നേഹ സ്പര്‍ശം

വേങ്ങര: മണ്ഡലത്തിലെ അങ്കന്‍വാടികളില്‍ ഇനി  സ്നേഹ സ്പര്‍ശം. കുട്ടികള്‍ക്ക്  ഉച്ച ഭക്ഷണാനന്തരമുള്ള വിശ്രമത്തിനായി കിടക്കകള്‍ സ്ഥാപിക്കുന്നതാണ് സ്നേഹ പദ്ധതി.
മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് കയര്‍ ഫെഡ് ആണ് പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 216 അങ്കന്‍വാടികളിലാണ്  കിടക്കകള്‍ സ്ഥാപിക്കുന്നത്. 1500 കിടക്കകലാണ് ഈ അങ്കന്‍വാടികളിലായി സ്ഥാപിക്കുന്നത്. ഇതിനായി എം എല്‍ എ ഫണ്ടില്‍ നിന്നും ഏഴ്‌ ലക്ഷം രൂപയാണ് ചെലവിടുന്നത്. സ്നേഹ സ്പര്‍ശം നടപ്പിലാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മണ്ഡലമാണ് വേങ്ങര. മന്ത്രി ഷിബു ബേബി ജോണിന്റെ മണ്ഡലമായ ചവറയിലാണ് കഴിഞ്ഞ മാസം ആദ്യമായി നടപ്പിലാക്കിയത്. വൈകാതെ ചേലക്കര, വടക്കേകര, കണ്ണൂര്‍, കുണ്ടറ, തിരുരങ്ങാടി മണ്ഡലങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കയര്‍ ഫെഡ് എം ഡി ബഷീര്‍ അറിയിച്ചു. വേങ്ങര മണ്ഡലത്തിലെ പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ 10 ന്  മന്ത്രി പി കെ  കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും

Share news
error: Content is protected !!
Scroll to Top