വയസ്സന്‍മാരുടെ നായികയാവാന്‍ എന്നെ കിട്ടില്ല; നയന്‍താര

മമ്മട്ടിക്കും മോഹന്‍ലാലിനും ഇനി നയന്‍സിനൊപ്പം ആടിപ്പാടം എന്ന മോഹം വേണ്ട. അമ്പതുവയസ്സുപിന്നിട്ട നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നയന്‍സ് വെട്ടിത്തുറന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പ്രഭൂദേവയുമായുള്ള പ്രണയം തകര്‍ന്ന നയന്‍സ് തന്റെ തിരിച്ചുവരവില്‍ എടുത്ത ഒരു പ്രധാന തീരുമാനമായിരുന്നു ഇത്.

അതെ സമയം തന്നെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കുന്നതോടെ പലപ്പോഴും യുവതാരങ്ങള്‍ക്ക് തന്നോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിട്ടും ആഗ്രഹം നടക്കാത്തത് മാറ്റുവാന്‍കൂടിയാണത്രെ നയന്‍സിന്റെ ഈ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യ നറുക്കു കിട്ടിയത് എങ്കേയും എപ്പോതും ഫെയിം ജെയിനിനാണ്. യുവ ഹീറോ ആര്യയുടെ നായകനായി രാജാ റാണി എന്ന ചിത്രത്തിലും നയന്‍സ് എത്തുന്നുണ്ട്.

യുവാക്കളോടൊപ്പം അഭിനയിക്കാന്‍ സൗന്ദര്യവും മേനിയഴകും അതെപടി നിലനിര്‍ത്താന്‍ യോഗാ പരിശീലനവും പച്ചക്കറിയുമാക്കിയിരിക്കുകയാണത്രെ നയന്‍സ്. ഏതായാലും നയന്‍താരയുടെ രണ്ടാംവരവിലെ ഓരോ ചുവടുവെപ്പും വളരെ ശ്രദ്ധയോടെയാണ്.

Share news
error: Content is protected !!
Scroll to Top