വിട വാങ്ങിയത് നാട്ടുകാരുടെ പ്രിയപ്പെട്ട സെയ്തുക്ക

താനൂർ: സാമൂഹ്യ സാംസ്‌കാരിക സേവന രംഗത്ത് സജീവമായിരുന്ന ചിത്രംപള്ളി സെയ്താലിക്കുട്ടി എന്ന സെയ്‌തുക്കയുടെ അകാല വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.

വർഷങ്ങളോളം ചെന്നൈയിൽ ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്നു. പിന്നീട് താനൂർ ദയ ആശുപത്രിയുടെ മാനേജിംഗ് പാർട്ണർ  ആയിരുന്നു. ഇക്കാലയളവിൽ ഒട്ടേറെ രോഗികൾക്കും അശരണർക്കും  കൈത്താങ്ങായിരുന്നു സെയ്‌തുക്ക.

ചാഞ്ചേരിപറമ്പിലെ വീട്ടിലും,  ഭാര്യാപിതാവായ പി.ടി.ആർ ബാവയുടെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ചു.  തുടർന്ന് നടക്കാവ് ജുമാ മസ്ജിദ് പള്ളിയിൽ ഖബറടക്കം നടത്തി.

സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ  ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.

പള്ളാട്ട് സുഹറയാണ് ഭാര്യ. സംഷിർ, സൻഫിർ, സൗഫിർ എന്നിവർ മക്കളാണ്. സൽമ, ആഷിന, അൻസില എന്നിവർ മരുമക്കളാണ്.

താനൂർ നഗരസഭ മുൻ കൗൺസിലർ പി.ടി ഇല്ല്യാസിന്റെ സഹോദരി ഭർത്താവാണ് അദ്ദേഹം.

Share news
error: Content is protected !!
Scroll to Top