യൂട്യൂബര്‍ ‘വി ജെ മച്ചാന്‍’ പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊച്ചി : പോക്‌സോ കേസില്‍ യൂട്യൂബര്‍ വിജെ മച്ചാന്‍ അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ കുന്നത്തൂര്‍ കുട്ടന്‍പേരൂര്‍ വിഷ്ണുവില്ലയില്‍ വി ജെ ഗോവിന്ദിനെ (30) യാണ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഗോവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം.സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പതിനാറുകാരിയെ ചിലവന്നൂരിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളി പുലര്‍ച്ചെ ആലപ്പുഴയിലെ വീട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നഗരത്തിലെ പ്രധാന മാളില്‍നിന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ കുട്ടിക്കൊണ്ടുപോയത്.ഏറെനാളായി ഇയാള്‍ എറണാകുളത്താണ് താമസം. പെണ്‍കുട്ടി കുട്ടുകാരിയോടാണ് ആദ്യം പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടുകാരി സ്വന്തം അമ്മയെ അറിയിക്കുകയുമായിരുന്നു.

യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി രണ്ടരലക്ഷത്തോളം ഫോളോവേഴ്‌സുള്ളയാളാണ് വി ജെ മച്ചാന്‍. ഇയാളുടെ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു. തന്നെ ദുരുപയോഗം ചെയ്‌തെന്നു പെണ്‍കുട്ടി കളമശേരി സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top