വെന്നിയൂര്‍ പതിനാറുങ്ങല്‍ ബൈപ്പാസ്; ഭൂമി ഏറ്റെടുക്കാനുള്ള സര്‍വെ ഇന്ന് ആരംഭിക്കും

HIGHLIGHTS : Venniyur Patinarungal Bypass; Land acquisition survey will start today

തിരൂരങ്ങാടി: വെന്നിയൂര്‍ പതിനാറുങ്ങല്‍ ബൈപ്പാസ് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വെ ഇന്ന് ആരംഭിക്കും. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം സാധ്യത പഠനം നടത്തി. കിഫ്ബിയില്‍ നൂറുകോടി രൂപ ഭരണാനുമതി നല്‍കിയ റോഡിന്റെ സര്‍വ്വേയാണ് തുടങ്ങുന്നത്. നേരത്തെ നടത്തിയ സാധ്യത പഠന ഭാഗമായി സര്‍വ്വേ നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചിരുന്നു.
സര്‍വ്വേ തുടങ്ങുന്നതിന്റെ മുന്നോടിയായി ഇന്ന് വീണ്ടും ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്.

വെന്നിയൂരില്‍ നിന്ന് പതിനാറുങ്ങലിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുന്ന ബൈപ്പാസ് ആണിത്. കപ്രാട് നിന്ന് തുടങ്ങി നിലവിലുള്ള റോഡുകള്‍ വികസിപ്പിച്ചാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുക. ചെറുമുക്ക് പള്ളിക്കതാഴത്തില്‍ നിന്നും വയലിലൂടെ വെഞ്ചാലി കനാല്‍ റോഡിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് പതിനാറുങ്ങലിലേക്ക് എത്തുന്ന തരത്തിലാണ് പുതിയ ബൈപ്പാസ് സാധ്യത പഠനം നടത്തിയത്.

sameeksha-malabarinews

രണ്ടുമാസം കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാവും. തുടര്‍ന്ന് എസ്റ്റിമേറ്റ് തയ്യാറാക്കും.

വെന്നിയൂര്‍, കക്കാട്, തിരൂരങ്ങാടി, ചെമ്മാട് ടൗണുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായാണ് ബൈപ്പാസ് നടപ്പിലാക്കുന്നത്.
സാധ്യത പഠനത്തിന്റെ ഭാഗമായുള്ള പരിശോധനക്ക് ടി കെ നാസര്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലടി, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, ഇ.പി ബാവ, സി.പി സുഹ്റാബി, ജാഫര്‍ കുന്നത്തേരി, കെ.പി സൈതലവി, കെ.ടി ബാബുരാജന്‍, പി ഖദീജ, നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ ഇര്‍ഫാന്‍ ഹബീബ്, സൈറ്റ് സൂപ്പര്‍ വൈസര്‍മാരായ ശുഹൈബ്, ഹനീഷ്, കാവ്യ സോമന്‍, വിനീത്, ദേവുട്ടി, ഇസ്സു ഇസ്മായീല്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!