മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍

തിരൂർ: നിരോധിത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളായ എംഡിഎംഎയും കഞ്ചാവും വില്പന നടത്തുന്നതിനിടെ യുവാവ് പിടിയിലായി. കാവഞ്ചേരി സ്വദേശി കൈപ്പാടത്ത് അറോട്ടില്‍ നൗഫല്‍(27)നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മംഗലം കാവഞ്ചേരി ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൊതു ജനങ്ങള്‍ക്ക് വില്പന നടത്താന്‍ ശ്രമിക്കവെയാണ് ഒരു ഗ്രാം എംഡിഎംഎയും 450 ഗ്രാം കഞ്ചാവുമായി ഇയാള്‍ പോലീസിന്റെ പിടിയിലായത്.

നേരത്തെയും മയക്കുമരുന്ന് കടത്തു കേസില്‍ പ്രതി പിടിയില്‍ ആയിട്ടുണ്ട്. തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷ് എസ്.ഐ സുജിത് ആര്‍.പി സി.പി.ഓ മാരായ ഉണ്ണിക്കുട്ടന്‍,അരുണ്‍,ഉദയന്‍, ധനീഷ് കുമാര്‍, സതീഷ്, വിവേക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top