കണ്ണൂരില്‍ നിപാ സംശയിക്കുന്ന 2 പേര്‍ ചികിത്സയില്‍

HIGHLIGHTS : 2 suspected Nipah in Kannur under treatment

കണ്ണൂര്‍: നിപാ രോഗം സംശയിക്കുന്ന രണ്ടുപേരെ കണ്ണൂര്‍ ഗവ. മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ മാലൂര്‍ സ്വദേശികളായ 48ഉം 18ഉം വയ സ്സുള്ള പുരുഷന്മാരാണിവര്‍. പനിയും തലവേദനയുമായി മട്ട ന്നൂരിലെ സ്വകാര്യ ആശുപത്രിയി ലാണ് വെള്ളിയാഴ്ച ഇരുവരും ചി കിത്സതേടിയത്. നിപാ രോഗം സംശയിക്കുന്നതായി ഇവിടു ത്തെ ഡോക്ടര്‍മാര്‍ അറിയിച്ചതി നാല്‍ ജില്ലാ ആരോഗ്യവിഭാഗം ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേ ശിപ്പിക്കുകയായിരുന്നു.

നിപാ ലക്ഷണങ്ങളില്ലെന്നാ ണ് ആരോഗ്യവകുപ്പിന്റെ പ്രാഥ മിക നിഗമനം. ഇരുവരുടെയും സാമ്പിള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് പരിശോധനയ്ക്ക് അയക്കും. ഒരു ദി വസത്തിനുശേഷമേ പരിശോധ നാഫലം ലഭിക്കുകയുള്ളൂ.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!