HIGHLIGHTS : Smart class was inaugurated
പരപ്പനങ്ങാടി: ടൗണ്‍ ജി എം എല്‍ പി സ്‌കൂളില്‍ നവീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി പി ശാഹുല്‍ ഹമീദ് നിര്‍വഹിച്ചു . ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു ,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ ബേബി അച്ചുതന്‍, സ്‌കൂള്‍ എച്ച് എം
വി ബോബന്‍ , പിടിഎ അംഗങ്ങളായ ജംഷി , മന്‍സൂര്‍ ,ജിത്തു വിജയ് , നജ്മുദ്ദീന്‍ , സമീര്‍, ബാപ്പു, നൗഷാദ് ചോനാരി അധ്യാപകരായ ഷീജ, വിജിഷ മോള്‍ , അഞ്ജന എന്നിവര്‍ പങ്കെടുത്തു.