സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിന് 6 മാസം തടവ്

HIGHLIGHTS : Husband jailed for 6 months in dowry harassment case

തിരൂര്‍: സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിനെ ആറുമാസം തടവിന് ശിക്ഷിച്ച് തിരൂര്‍ മജിസ്‌ട്രേട്ട് കോടതി. വളാഞ്ചേരി പൂക്കാട്ടിരി അണിമംഗലം മണികണ്ഠനെ (34)യാണ് ഭാര്യ നല്‍കിയ കേസില്‍ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് വി ശ്രീജ ശിക്ഷ വിധിച്ചത്. 2021 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. 92 പവന്‍ സ്വര്‍ണാഭരണം സ്ത്രീധനം വാങ്ങിയാണ് മണികണ്ഠന്‍ 2020ല്‍ വിവാഹം കഴിച്ചത്. എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും യുവതിയെ മര്‍ദിക്കുകയും ചെയ്തു.

യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്നാണ് സ്ത്രീധന പീഡനക്കേസില്‍ കല്‍പ്പകഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. യുവതിക്കായി അഡ്വ. വി ചന്ദ്രശേഖരന്‍ ഹാജരായി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!