കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് മോഷണം; 4 യുവാക്കള്‍ പിടിയില്‍

HIGHLIGHTS : Theft centered on Kozhikode beach; 4 youths arrested

കോഴിക്കോട് : ബീച്ച് കേന്ദ്രീകരിച്ച് സ്‌കൂട്ടറുകളുടെയും മറ്റും ഡിക്കിയില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും പണവും മറ്റും കവരുന്ന മോഷണസംഘത്തിലെ നാലുപേര്‍ പിടിയില്‍. നല്ലളം പനങ്ങാട് മഠം മേക്കയില്‍ പറമ്പ് യാസിര്‍ അറാഫത്ത് (27), ചേലേമ്പ്ര കാരപറമ്പ് രജീഷ് (38), വെങ്ങളം കാട്ടില്‍ പീടിക വയലില്‍ അഭിനവ് (20), എലത്തൂര്‍ കാലം കോളിത്താഴം മുഹമ്മദ് അദിനാന്‍ (20) എന്നി വരാണ് പിടിയിലായത്. ജില്ലാ പൊലീസ്‌ മേധാവി ടി നാരായണ ന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വ ത്തില്‍ വെള്ളയില്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

നിര്‍ത്തിയിട്ട ബൈക്കിന്റെ ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്തുന്നത്. സിഎച്ച് ഫ്‌ലൈ ഓവറിനടുത്ത് പി 1 കെ അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയ സ്‌കൂട്ടറും കുറിച്ചിറ ബിരിയാണി സെന്ററിന ടുത്ത് നിര്‍ത്തിയ സ്‌കൂട്ടറും ബീച്ച് ആശുപത്രിക്കടുത്ത് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയ സ്‌കൂട്ടറും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങള്‍ കണ്ടെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!