ലഹരിമരുന്നുമായി സ്ത്രീ പിടിയില്‍

HIGHLIGHTS : Woman arrested with drugs

താമരശേരി: 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവുമായി ലഹരി കച്ചവടക്കാരി പൊലീസ് പിടിയില്‍. താമരശ്ശേരി തച്ചംപൊയില്‍ ഇരട്ട കുളങ്ങര പുഷ്പ (റജീന, 42)യെയാ ണ് വെള്ളി വൈകിട്ട് കൈതപ്പൊ യില്‍ ആനോറമ്മലിലെ വാടക വീ ട്ടില്‍നിന്ന് പിടികൂടിയത്. പിടികൂ ടിയ ലഹരിമരുന്നിന് രണ്ട് ലക്ഷം രൂപ വിലവരും.

മൂന്ന് മാസത്തോളമായി ഇവര്‍ വീട് വാടകയ്‌ക്കെടുത്ത് ഭര്‍ത്താവി നും കൂട്ടാളികള്‍ക്കുമൊപ്പം ലഹരി മരുന്ന് വില്‍പ്പന നടത്തുകയായി രുന്നുവെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍നിന്നും ഒഡിഷയി ല്‍നിന്നും കൂട്ടാളികള്‍ എത്തിക്കു ന്ന ലഹരി വസ്തുക്കള്‍ പുഷ്പയാ ണ് പാക്ക് ചെയ്ത് ഉപയോക്താക്ക ള്‍ക്ക് എത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഇവരുള്‍പ്പെട്ട നാ ലംഗ സംഘത്തെ ബാലുശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടില്‍ നിന്ന് ഒമ്പത് കിലോ കഞ്ചാവുമായി പിടി കൂടിയിരുന്നു.

sameeksha-malabarinews

കഴിഞ്ഞ സെപ്തംബ റില്‍ താമരശേ രി കുരിമുണ്ട യില്‍ നാട്ടുകാ പുഷ രെ ആക്രമിക്കുകയും പൊലീസ് ജീ പ്പ് തകര്‍ക്കുകയും ചെയ്തത് ഇവരുള്‍പ്പെട്ട ലഹരി സംഘമായിരുന്നെ ന്നും പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ റജീന ജയിലില്‍ കി ടന്നിട്ടുണ്ട്.

താമരശേരി എസ്‌ഐ ആര്‍ സി ബിജു, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, പി ബിജു, എഎസ്‌ഐ എ ടി ശ്രീജ, സിപിഒമാരായ എന്‍ എം ജയരാജന്‍, പി പി ജിനീഷ്, സി പി പ്രവീണ്‍, സി കെ ശ്രീജിത്, ജിജീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാ ണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!